ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ വിമർശനവുമായി മുന്‍ താരം റിനോ ആന്റോ. പരുക്കേറ്റപ്പോഴും വിശ്രമം നല്‍കാതെ തനിക്ക് ഇഞ്ചക്ഷന്‍ തന്നു കളിപ്പിക്കുകയായിരുന്നു എന്നാണ് റിനോയുടെ ആരോപണം. അപമാനവും അവഗണനയും മൂലമാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. ഇടത്തേക്കാലില്‍ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായപ്പോള്‍ സഹികെട്ടാണ് അല്പം വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല. ഹാഫ് ടൈം വരെയെങ്കിലും കളിക്കണമെന്നും വേദന കൂടുമ്പോള്‍ പിന്‍വലിക്കാമെന്നുമാണ് അന്ന് പരിശീലകനായിരുന്ന റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞത്. ആറോളം മത്സരങ്ങളില്‍ കടുത്ത വേദന സംഹാരികള്‍ കുത്തിവെച്ചാണ് കളിക്കാനിറങ്ങിയത്. പത്ത് ദിവസം വിശ്രമം കിട്ടിയാല്‍ ഭേദമാകാമായിരുന്ന പരിക്ക് മതിയായ ചികിത്സ കിട്ടാതെ കൂടുതൽ വഷളായെന്നും താരം പറയുന്നു.
Read also: അമേരിക്കയില്‍ പോലീസ് വെടിവെപ്പിൽ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു: വീണ്ടും പ്രതിഷേധം
തൊട്ടടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ താന്‍ തുടരണമെന്നാണ് പിന്നീട് പരിശീലകനായ ചുമലയെടുത്ത ഡേവിഡ് ജയിംസ് വ്യക്തമാക്കിയെങ്കിലും എനിക്ക് പരിക്ക് ഉണ്ടെന്നായിരുന്നു മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ഇതിന്റെ പേരിൽ പ്രതിഫലവും കുറച്ചു. വളരെക്കുറഞ്ഞ തുകയുടെ ഓഫര്‍ തന്നിട്ട് ഈ തുകയ്ക്കാണെങ്കില്‍ തുടരാം എന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞത്. സ്വന്തം നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിലെ സന്തോഷമാണ് എന്നെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചത്. എന്നാല്‍ മാനേജ്‌മെന്റില്‍ നിന്ന് കടുത്ത അവഗണനയും അപമാനവും ഏല്‍ക്കേണ്ടി വന്നു. താന്‍ അനുഭവിച്ചതെന്തെന്നോ തന്റെ പരുക്കിന്റെ വിഷാദശാംശങ്ങളോ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അറിയില്ല. മാനേജ്‌മെന്റിന്റെ വാക്ക് കേട്ട് പലരും തനിക്കെതിരെ തിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സഹികെടും വിധം അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായും റിനോ പറഞ്ഞു.
Post Your Comments