ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആവശ്യപ്പെടുമെന്നും കശ്മീരിൽ വരാനിരിക്കുന്നത് വലിയ ശക്തി കേന്ദ്രമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
അധികം വൈകാതെ തന്നെ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന്‍ ഭരണം വേണ്ടെന്നും ഇന്ത്യയോടൊപ്പം ചേര്‍ന്നാല്‍ മതിയെന്നും ആവശ്യം ഉന്നയിക്കും. ഇത് സംഭവിക്കുന്ന ദിവസം നമ്മുടെ പാര്‍ലിമെന്റിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും ജമ്മുകശ്മീര്‍ ജന്‍ സംവദ് റിലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ALSO READ: കേരളത്തിൽ പാകിസ്താന്‍ കറന്‍സികളുടെ പ്രചാരം; പിന്നിൽ ഭീകരവാദികളാണെന്നാണ് സൂചന
നേരത്തേ പാകിസ്ഥാന്റെ പതാക ഉയര്‍ത്തി കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമെ അവിടെ കാണാനുള്ളുവെന്നും രാജ്‌നാഥ് പറഞ്ഞു.
Post Your Comments