Latest NewsKeralaNewsIndia

കേരളത്തിൽ പാകിസ്താന്‍ കറന്‍സികളുടെ പ്രചാരം; പിന്നിൽ ഭീകരവാദികളാണെന്നാണ് സൂചന

വൈക്കം സ്വദേശിക്ക് ഇടപ്പള്ളിയില്‍ നിന്നാണ് പാകിസ്താന്‍ കറന്‍സി ലഭിച്ചത്

കൊച്ചി: കേരളത്തിൽ പാകിസ്താന്‍ കറന്‍സികളുടെ പ്രചാരം വ്യാപകമാകുന്നു. ഇതിനു പിന്നില്‍ കേരളത്തില്‍ വേരുറപ്പിച്ച തീവ്രവാദികളാണെന്നാണ് സൂചന. മുന്‍പ് കേരളത്തിൽ പല കേന്ദ്രങ്ങളില്‍ നിന്ന് പാകിസ്താന്‍ കറന്‍സി കണ്ടെത്തിയ സംഭവങ്ങളില്‍ അന്വേഷണം വഴിമുട്ടിയ നിലയിലുമാണ്.

കേരളത്തില്‍ വേരുറപ്പിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും, തീവ്രമത വാദികളുമാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാകിസ്താന്‍ നോട്ടുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. ഇതിനൊപ്പം കേരളത്തെ സുരക്ഷിത താവളമായി കണ്ട് അനധികൃതമായി തങ്ങുന്ന പാകിസ്താനികളുടെ പങ്കും സംശയിക്കുന്നുണ്ട്. തുടര്‍ച്ചയായ വിനിമയം നടത്തിയിട്ടുള്ള പാകിസ്താന്‍ നോട്ടുകള്‍ കൊച്ചിയില്‍ നിന്നും കണ്ടെത്തി. മടക്കിയ നിലയിലുള്ള 100 രൂപ നോട്ടില്‍ പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ ചിത്രവുമുണ്ട്

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വാടാനപ്പള്ളി ചേറ്റുവ ഹാര്‍ബറിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്ന് പാകിസ്താന്‍ കറന്‍സികള്‍ ലഭിച്ചിരുന്നു. നിരവധി ഫോണ്‍ നമ്പറുകള്‍ കുറിച്ച നിലയിലായിരുന്നു നോട്ടുകള്‍. ഈ സംഭവത്തില്‍ പാകിസ്താന്‍ സ്വദേശികളോ, ഭീകരവാദികളോ കടല്‍മാര്‍ഗ്ഗം എത്താനുള്ള സാദ്ധ്യതകള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിച്ചു വരുന്നതിനിടെയാണ് കൊച്ചിയിലും കറന്‍സി കണ്ടെത്തിയിരിക്കുന്നത്.

ALSO READ: ദുരൂഹ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വ്യക്തമല്ല

വൈക്കം സ്വദേശിക്ക് ഇടപ്പള്ളിയില്‍ നിന്നാണ് പാകിസ്താന്‍ കറന്‍സി ലഭിച്ചത്. ശബരിമലയിലെ കാണിക്കവഞ്ചിയില്‍ റോക്കറ്റിന്റെ രൂപത്തില്‍ മടക്കിയ 20 രൂപയുടെ കറന്‍സി 2017ല്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസാധാരണത്വം വ്യക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഭീകരവാദികള്‍ രാജ്യത്തിന് നല്‍കുന്ന ചില സൂചനകളായും ഇത്തരം സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button