Latest NewsNewsIndia

രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അതിപ്രധാന യോഗം: കേന്ദ്രമന്ത്രിമാരായ അമിത് ഷായ്ക്കും ഹര്‍ഷവര്‍ദ്ധനും പ്രധാനനിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. : ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി.

Read Also : കോവിഡ് വ്യാപനം : യുവാക്കള്‍ ആശങ്കയില്‍ : വൈറസ് ബാധ കൂടുതലും 31നും 40നും ഇടയിലുള്ളവര്‍ക്ക് : പ്രായമായവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ എന്ന ധാരണ തിരുത്തി പുതിയ റിപ്പോര്‍ട്ട്

രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടും അഞ്ചു സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് നിതി ആയോഗ് അംഗം വിനോദ് പൗള്‍ വിശദീകരിച്ചു. നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന് അനുസൃതമായി ജില്ലകള്‍ തോറും ആശുപത്രികള്‍, കിടക്കകള്‍, ഐസലേഷന്‍ സൗകര്യം, പരിശോധന എന്നിവ വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button