KeralaLatest NewsNews

യുവാവ് രാത്രിയിൽ നഗ്‌നനായി ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ പിടിയിൽ

സ്ത്രീകള്‍ ഒച്ചവെച്ചതോടെ കള്ളന്‍ ഇറങ്ങിയോടുകയായിരുന്നു

മലപ്പുറം: യുവാവ് രാത്രിയിൽ നഗ്‌നനായി ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു. ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാവ് പിടിയിലായി. മലപ്പുറത്താണ് സംഭവം. സിസിടിവി ദ്യശ്യങ്ങളാണ് കള്ളനെ പിടികൂടാന്‍ സഹായിച്ചത്. കള്ളന്‍ നൂല്‍ബന്ധമില്ലാതെ മതിലുചാടി അകത്തു കടക്കുന്നതും വീടിന്റെ ഒന്നാം നിലയില്‍ കയറുന്നതുമെല്ലാം വീട്ടിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായിരുന്നു. ഇത് നാട്ടില്‍ പ്രചരിച്ചതോടെയാണ് സമീപവാസിയായ യുവാവാണ് മോഷണത്തിനെത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു.

ALSO READ: പതിനാറ് വയസ് മുതല്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച എസ്‌ഐക്കെതിരെ കേസെടുത്തു

മക്കര പറമ്പ് വടിശ്ശീരി കുളമ്പിലെ ഏലച്ചോല അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 26 ന് കള്ളന്‍ കയറിയത്. മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം മോഷ്ടിക്കാനായിരുന്നു കള്ളന്റെ ശ്രമം. എന്നാല്‍ ആഭരണം മോഷ്ടിക്കുന്നതിനിടെ സ്ത്രീകള്‍ ഒച്ചവെച്ചതോടെ കള്ളന്‍ ഇറങ്ങിയോടുകയായിരുന്നു. ആരെങ്കിലും കണ്ടാലും പിടിയിലാകാതിരിക്കാനാണ് വസ്ത്രമുപേക്ഷിച്ചതെന്നാണ് നിഗമനം. വീട്ടുടമയുടെ പരാതിയില്‍ സമീപവാസിയായ യുവാവിനെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button