KeralaLatest NewsNews

മഹാ വെർച്വൽറാലി : ഉച്ചഭാഷിണി കെട്ടിയ വാഹനപ്രാചാരണവും ഓണ്‍ലൈനില്‍ : കെ.സുരേന്ദ്രന്റെ ശബ്ദത്തിലുള്ള ഉച്ചഭാഷിണി വിളംബരം കാണാം

മഹാറാലി ഓൺലൈനിൽ ആകുമ്പോൾ പ്രചരണവും ഓൺലൈനിൽ തന്നെ. ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി ലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ ഓൺലൈൻ റാലി നടത്തുന്നു.

ബി.ജെ.പിയുടെ മഹാ വെർച്വൽ റാലി 16ന് നടക്കുകയാണ്. മുൻപ് കാളവണ്ടിയിലും മോട്ടോർ വാഹനത്തിലും ഉച്ചഭാഷിണി പ്രചാരണം നടത്തിയിരുന്നത് ഓൺലൈനിൽ എങ്ങനെ നടത്തും. അതിനുവഴിയുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ശബ്ദത്തിൽ ഓൺലൈനിൽ മോട്ടോർ വാഹനത്തിൽ ഉച്ചഭാഷിണി വിളംബരം. ജനലക്ഷങ്ങളിലേക്ക് ആ വിളംബരമെത്തുമ്പോൾ രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് എന്തിനും പുതുവഴികൾ തുറക്കപ്പെടുകയാണ്.

https://www.facebook.com/BJP4keralam/posts/2549809898612457

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഈ റാലിയില്‍ ചുരുങ്ങിയത് ഇരുപത് ലക്ഷം ജനങ്ങള്‍ പങ്കാളിയാകും. കൊറോണ അനന്തര കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ജനങ്ങലിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോചനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കുന്നത്. ഇതിന്റെ പ്രചരണത്തിനായി ചെറു വീഡിയോകളും പോസ്റ്ററുകളും പ്രമുഖ വ്യക്തികളും കര്‍ഷകര്‍, വനവാസികള്‍ അങ്ങിനെ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊമോകള്‍ പ്രചരിപ്പിക്കും.

ഡല്‍ഹിയിലും തിരുവനന്തപുരത്തുമായാണ് വെര്‍ച്വല്‍ റാലി വേദികള്‍ തയ്യാറാകുക. വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുക. ഇതു കൂടാതെ കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ തല്‍സമയം പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനവും തയ്യാറാക്കുന്നുണ്ടെന്ന് എസ്.സുരേഷ് പറഞ്ഞു. ഫേസ്ബുക്ക,് ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെ ബിജെപി കേരള പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വെര്‍ച്വല്‍ റാലിയില്‍ ജന ലക്ഷങ്ങള്‍ പങ്കാളിയാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button