ബെംഗളൂരു • കോവിഡ് -19 നൊപ്പം പ്രമേഹവുമായും മല്ലിട്ടിരുന്ന ബെംഗളൂരു സ്വദേശിയായ 23 കാരൻ ജൂൺ 12 ന് മരിച്ചു. കോവിഡ് 19 ന് ഇരയാകുന്ന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ യുവാവ്. ശനിയാഴ്ച നഗരത്തില്‍ കോവിഡ് 19 മൂലം മരണപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് ഇയാള്‍.
ജൂൺ 9 നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ബോറിംഗ് ആന്‍ഡ് ലേഡി കർസൺ ആശുപത്രിയിലേക്ക് അയച്ചത്. ശ്വാസതടസവും പനിയും ഉയര്‍ന്ന പ്രമേഹവും മൂലം ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച യുവാവ് വൈദ്യോപദേശത്തിന് വിരുദ്ധമായി സ്വയം ഡിസ്ചാര്‍ജ് വാങ്ങിയതായി കർണാടകയിലെ ഉയർന്ന അപകടസാധ്യതയുള്ള കോവിഡ് -19 കേസുകളുടെ സ്പെഷ്യൽ ഓഫീസർ കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു.
ജൂൺ 11 ന് പരിശോധനാ ഫലം പോസിറ്റീവ് ആയപ്പോൾ, അദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസത്തിനുശേഷം അദ്ദേഹം മരിക്കുകയായിരുന്നു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ കേസുകള്‍ 6,824 ആയി. ഇവരിൽ 31 പേർ ബെംഗളൂരു സ്വദേശികളാണ്.
Post Your Comments