ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്ക കോളയും തംപ്‌സ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയാള്‍ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി . വിഷയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരനായ ഉമേദ്‌സിന്‍ഹ പി. ചാവ്ദ എന്ന പൊതുപ്രവര്‍ത്തകന് കോടതി പിഴയിട്ടത്.
നിര്‍ദിഷ്ട ശീതളപാനീയങ്ങള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇവ മാത്രമെങ്ങനെ ആരോഗ്യത്തിന് ദോഷകരമാകുമെന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് വിഷയത്തെക്കുറിച്ച് സാങ്കേതിക ജ്ഞാനമില്ലെന്നും വിലയിരുത്തി ഒരു മാസത്തിനുള്ളില്‍ പിഴയായി അഞ്ച് ലക്ഷം ഒടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ട് ഹര്‍ജി സമര്‍പ്പിച്ചതെന്ന് വിശദീകരിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Post Your Comments