KeralaLatest NewsNews

21 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച്‌ നിധി എന്‍.ഡി.ടി.വി വിട്ടു

ന്യൂഡല്‍ഹി • 21 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച്‌ പ്രമുഖ വാര്‍ത്താ അവതാരകയായ നിധി റസ്ദാന്‍ എന്‍.ഡി.ടി.വിയുടെ പടിയിറങ്ങി. ഹാർവാഡ് സർവകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ ചേരുന്നതിനായാണ് നിധി മാധ്യമ പ്രവര്‍ത്തനത്തോട് വിടപറയുന്നത്. ഈ വര്‍ഷാവസാനത്തോടെ ഹവാര്‍ഡ് സര്‍വകലാശാലയുടെ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് ഫാക്കല്‍റ്റിയില്‍ ജേണലിസം അസോസിയേറ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ചര്‍ച്ചകളിലെ ഉറച്ച നിലപാടുകളാണ് നിധിയെ ശ്രദ്ധേയയാക്കിയത്. തുടക്കത്തിൽ വാർത്ത അവതാരകയായിരുന്ന നിധി പിന്നീട് ലെഫ്റ്റ്, റൈറ്റ്, സെന്റർ എന്ന വാർത്താ പരിപാടിയുടെയം അവതാരകയായി. 21 വര്‍ഷമായി എന്‍.ഡി.ടി.വിയില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

“എന്‍.ഡി.ടി.വി എന്നെ എല്ലാം പഠിപ്പിച്ചു. അത് എന്റെ വീടാണ്. ഞങ്ങൾ‌ ചെയ്യുന്ന ജോലികൾ‌, ഞങ്ങൾ‌ കവര്‍ ചെയ്ത സ്റ്റോറികള്‍‌, ഞങ്ങൾ‌ പരിപാലിച്ചിരുന്ന മൂല്യങ്ങൾ‌ എന്നിവയിൽ‌ ഞാൻ‌ അഭിമാനിക്കുന്നു, പ്രത്യേകിച്ചും മാധ്യമങ്ങൾ‌ അതിന്റെ വസ്തുനിഷ്ഠതയെ അടിയറവച്ച ഒരു കലത്ത്”- രാജിപ്രഖ്യാപനം നടത്തിക്കൊണ്ടുള്ള ട്വീറ്റില്‍ നിധി കുറിച്ചു.

“എന്റെ സഹപ്രവര്‍ത്തകരെ വളരെയധികം മിസ്‌ ചെയ്യും. എല്ലാറ്റിനും ഉപരിയായി എന്‍.ഡി.ടി.വിയുടെ പ്രണോയ് റായ്ക്കും രാധിക റോയ്ക്കും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, ഏറ്റവും അവിശ്വസനീയമായ ഉപദേഷ്ടാക്കളും മേലധികാരികളും ആയതിന്. 22 വയസ്സുള്ളപ്പോൾ നിങ്ങൾ എന്നെ കൂടെ കൂട്ടുകയും വിശ്വസിക്കുകയും ചെയ്തു. ഞാന്‍ ഒരിക്കലും ഇല്ലെന്ന് പറയുന്നില്ല, ഒരു ദിവസം വീണ്ടും മടങ്ങി വന്നേക്കാം, എനിക്ക് ഭാഗ്യം നേരുക,”- നിധി പറഞ്ഞു.

കത്വയിലെ പീഡന വാർത്തയെ കുറിച്ചുള്ള നിധിയുടെ റിപ്പോർട്ട് അന്താരാഷ്ട്ര പുരസ്കാരത്തിന് അവരെ അർഹയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button