കഴിഞ്ഞ ദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉന്നത ഉദ്യോഗസ്ഥ ഇള ദിവാകരനെ മരിച്ച നിലയില്‍ കണ്ടെത്തി. വാമനപുരം നദിയില്‍ നിന്ന് ഇളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ചിറയിന്‍കീഴിന് സമീപമുള്ള അന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍സെക്രട്ടറിയാണ് ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തില്‍ ഇള ദിവാകരന്‍.
ഇന്നലെ മുതലാണ് ഇളയെ കാണാതായത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ പുറപ്പെട്ടതാണ്. വൈകിട്ടോടെ ഇവരുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് അയന്തികടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ സെക്രട്ടേറിയറ്റിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുകയായിരുന്നു.
അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു (പ്ലസ്ടു വിദ്യാര്‍ത്ഥിനി). പൊലീസ് ഇവർക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments