Latest NewsCarsNewsAutomobile

അടുത്തിടെ വിപണിയിലെത്തി, ജനപ്രീതി നേടിയ കാറിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി

അടുത്തിടെ വിപണിയിലെത്തിച്ച്, ചുരുങ്ങിയ സമയത്തിനുള്ളതിൽ ജനപ്രീതി നേടിയ കാറിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ചെറു എസ്‌യുവി സെഗ്‌മെന്റിൽ അവതരിപ്പിച്ച എസ്-പ്രെസോയ്ക്ക് 48,000 രൂപവരെയുള്ള ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 0,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപയുടെ അക്‌സെസ്സറികൾ, എന്നിവ ഉൾപ്പെടെ അര ലക്ഷം രൂപവരെ ഡിസ്‌കൗണ്ടിൽ എസ്-പ്രെസോ സ്വന്തമാക്കാം.

maruti suzuki s-presso 2

2019 സെപ്‍തംബര്‍ 30നാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ ഒമ്പത് വകഭേദങ്ങളില്‍ എത്തുന്ന എസ്-പ്രെസോയ്ക്ക് 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. എല്ലാ മാസവും ശരാശരി 10,000 യൂണിറ്റ് എസ്-പ്രെസോകളെ മാരുതി സുസുക്കി വിറ്റിരുന്നു ലാറ്റിൻ അമേരിക്ക, ആഫ്രിക്കൻ, ഏഷ്യൻ വിപണികളിലേക്ക് എസ്-പ്രെസോ കയറ്റി അയക്കാനും കമ്പനി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധ വില്ലനായെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button