തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്നും തൃശൂർ ജില്ലയിൽ താത്കാലികമായി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എംപി. കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വർധിക്കുകയാണ്. ഉറവിടം കണ്ടുപിടിക്കാനാകാത്ത പൊസിറ്റീവ് കേസുകള്‍ കൂടുന്നു. സാമൂഹിക വ്യാപനം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ട അവസ്ഥയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലും നിയന്ത്രണം പാലിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Post Your Comments