തിരുവനന്തപുരം : കേരളത്തില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുന്നതായി ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 62% പേരും രോഗലക്ഷണങ്ങളില്ലാത്തവരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ മാസം 10 വരെയുള്ള കണക്കുപ്രകാരം 1196 രോഗികളില്‍ 742 പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഗുരുതര രോഗലക്ഷണങ്ങള്‍ 14 പേര്‍ക്കു (1.1%) മാത്രം. 448 പേര്‍ക്ക് (37%) ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം. ഇതാണ് സംസ്ഥാനത്തെ ഏറെ ആശങ്കപ്പെടുത്തുന്നത്.
അതേസമയം, ചികിത്സ എളുപ്പമെന്നതും രോഗമുക്തിക്കു സാധ്യതയേറെയെന്നതുമാണ് ആശ്വാസ ഘടകങ്ങള്‍. കഴിഞ്ഞ 2 ദിവസങ്ങളില്‍ മാത്രം 24 പേര്‍ സമ്പര്‍ക്കം വഴി രോഗബാധിതരായിട്ടുണ്ട്.
ഇന്നലെ തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്ക രോഗം സ്ഥിരീകരിച്ച 7 പേരില്‍ ആറും ആരോഗ്യപ്രവര്‍ത്തകരാണ്; മലപ്പുറത്ത് ഇന്നലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരനും പഞ്ചായത്ത് ഡ്രൈവറും ഉള്‍പ്പെടെ 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. പലരുടേയും ഉറവിടം കണ്ടെത്താനു സാധിച്ചിട്ടില്ല.
Post Your Comments