ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തീവ്രവാദികളെ തുരത്താന്‍ ശക്തിയുള്ളവരാണെന്നും എല്ലാവര്‍ക്കും ആയുധങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ച് മുന്‍ പോലീസ് മേധാവി. അതിര്‍ത്തിയിലെ ഹിന്ദു-മുസ്ലീം സമൂഹം കാലങ്ങളായി ഭീകരത കൊണ്ട് കഷ്ടപ്പെടുന്നവരാണ്. അവരും രാജ്യ രക്ഷ ആഗ്രഹിക്കുന്നവരാണെന്നും മുന്‍ ഡി.ജി.പി പറഞ്ഞു. അനന്തനാഗില്‍ കശ്മീര്‍ പണ്ഡിറ്റായ അജയ് പണ്ഡിത ഭാരതി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ഡിജിപി ശേഷ് പോള്‍ വൈദിന്റെ പ്രസ്താവന.
കശ്മീരിലെ ഹിന്ദു സമൂഹം അവിടത്തെ ന്യൂനപക്ഷമാണ്. അവരെല്ലാം ഭീകരരുടെ ഭീഷണിയാല്‍ ജീവിക്കുന്നവരാണ്. സൈന്യത്തിന് സഹായമായി പ്രവര്‍ത്തിക്കാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ അവര്‍ക്കാവും. തോക്കുകള്‍ അവര്‍ ഒരിക്കലും ദുരുപയോഗം ചെയ്യില്ല. സ്വയരക്ഷക്ക് അത് അവര്‍ക്ക് എന്നും അനുഗ്രഹമായിരിക്കുമെന്നും വൈദ് പറഞ്ഞു.
കശ്മീരിലെ ഭീകരരെ തുരത്താന്‍ ന്യൂനപക്ഷ ഹിന്ദുസമൂഹം താമസിക്കുന്ന മേഖലകളില്‍ ഗ്രാമീണര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്നാണ് മുന്‍ കശ്മീര്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കശ്മീരിലെല്ലാം മുന്നേ തന്നെ ഗ്രാമീണ രക്ഷാ സമിതികള്‍ നിലവിലുണ്ട്. എന്നാല്‍ ആ പദ്ധതികുറേക്കൂടി ഫലപ്രദമാകാന്‍ ഗ്രാമീണരെ ആയുധ സജ്ജരാക്കേണ്ടതുണ്ടെന്നും വൈദ് ചൂണ്ടിക്കാട്ടി.
ALSO READ: വൈദ്യുതി മന്ത്രി എംഎം മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി
1995ല്‍ കശ്മീരില്‍ പോലീസ് സൂപ്രണ്ടായിരുന്നപ്പോള്‍ നടപ്പാക്കിയ ഗ്രാമീണ രക്ഷാ സേന സൈന്യത്തിന് വലിയ സഹായമായിരുന്നുവെന്നും വൈദ് പറഞ്ഞു. ഉധംപൂരിലും ബഗാന്‍കോട്ടെ ഗ്രാമത്തിലും നടപ്പാക്കിയ ഗ്രാമീണ രക്ഷാ സമിതിയുടെ വിജയാനുഭവവും വൈദ് പങ്കുവെച്ചു. ചീനാബ് വാലിയില്‍ ഗ്രാമീണരായ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ബദലായി ഗ്രാമീണരെ ആയുധം നല്‍കി ശക്തിപ്പെടുത്തിയതോടെ അക്രമം അവസാനിച്ചതായും വൈദ് ചൂണ്ടിക്കാട്ടി.
Post Your Comments