Latest NewsIndia

മൃതദേഹങ്ങൾ മാലിന്യക്കൂമ്പാരത്തില്‍, മൃതദേഹം സംസ്‌ക്കരിക്കാന്‍ പോലും ഭയം ; ഡല്‍ഹിയിലെ സ്ഥിതി ഭയാനകം

സാധാരണ കല്ലറകളില്‍ നിന്നും മാറി കോവിഡ് രോഗികളുടെ മൃതദേഹം മറ്റൊരിടത്താണ് സംസ്‌ക്കരിക്കുന്നത്.

ന്യൂഡല്‍ഹി: കോവിഡിന്റെ ഏറ്റവും നാശം പേറുന്ന ഡല്‍ഹിയില്‍ മരണനിരക്ക് ഉയരുമ്പോള്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഇടമില്ലാതെ ഡല്‍ഹിഗേറ്റിലെ സെമിത്തേരി. ജൂണ്‍ അവസാനിക്കുന്നതോടെ സൂചികുത്താന്‍ ഇടമില്ലാതാകുമെന്നാണ് സെമിത്തേരി മാനേജ്‌മെന്റ് കമ്മറ്റി പറയുന്നത്. ഇതുവരെ പ്രശ്‌നം ഉണ്ടായിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ അന്ത്യകര്‍മ്മത്തിന് അവശേഷിക്കുന്ന ഇടം കൂടി നഷ്ടമാകും. സാധാരണ കല്ലറകളില്‍ നിന്നും മാറി കോവിഡ് രോഗികളുടെ മൃതദേഹം മറ്റൊരിടത്താണ് സംസ്‌ക്കരിക്കുന്നത്.

ഈ സെമിത്തേരിക്ക് പുറമേ മംഗല്‍പുരി, ദ്വാരക, ഖാദര്‍, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന മറ്റിടങ്ങള്‍. ഡല്‍ഹിയിലെ ദര്യഗഞ്ചിന് സമീപം 1924 മുതല്‍ പ്രവര്‍ത്തിക്കുന്ന സെമിത്തേരിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ദിനംപ്രതി എത്തുന്നത് കോവിഡ് ബാധിച്ചു മരിച്ചവരുടെ 10 മുതല്‍ 12 വരെ മൃതദേഹങ്ങളാണ്.

ഏപ്രില്‍ 1 ന് ശേഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇവിടെ സംസ്‌ക്കരിച്ചത് 300 മൃതദേഹങ്ങളാണ്. 50 ഏക്കര്‍ സ്ഥലത്തായി ഇനി നൂറോ നൂറ്റമ്പതോ മൃതദേഹങ്ങള്‍ കൂടി ഇടാനുള്ള സ്ഥലം മാത്രമാണ് ശേഷിക്കുന്നത്. ഡല്‍ഹി ഗേറ്റിന് സമീപമുള്ള കല്ലറകളില്‍ പരമാവധി സംസ്‌ക്കാരങ്ങള്‍ നടന്നു കഴിഞ്ഞു. ഇപ്പോള്‍ വരെ 299 മൃതദേഹങ്ങളാണ് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ഇവിടെ സംസ്‌ക്കരിക്കപ്പെട്ടത്.ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സെമിത്തേരികളില്‍ നിന്നും ലഭ്യമായ വിവരം അനുസരിച്ച്‌ ഡല്‍ഹിയില്‍ 2000 കോവിഡ് 19 മരണം ഉണ്ടായെന്നാണ് കണക്ക്.

അഞ്ചു സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നിറയുമെന്നു മുന്നറിയിപ്പ് , ഐ.സി.യു. കിട്ടില്ല

അതേസമയം ഡല്‍ഹി അധികൃതരുടെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ 984 ആണ് മരണം. 2,098 കോവിഡ് മരണങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടായതായിട്ടാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറഞ്ഞത്. മരണങ്ങള്‍ കൂടുന്നതോടെ ഡല്‍ഹിയില്‍ സാമൂഹ്യ പ്രതിസന്ധിയും ശക്തമാണ്. രോഗം പടരുമെന്ന ഭീതിയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ആള്‍ക്കാര്‍ തയ്യാറാകുന്നില്ല. വീടുകളില്‍ നിന്നും മൃതദേഹം നീക്കം ചെയ്യാന്‍ സഹായിക്കാന്‍ പോലും ആരും എത്താത്ത സ്ഥിതിയുണ്ട്.

ഹൃദ്‌രോഗം വന്നു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പോലും സംസ്‌ക്കരിക്കാന്‍ ആള്‍ക്കാര്‍ക്ക് ഭയമാണ്. കോവിഡ് ബാധിച്ച്‌ അല്ലാത്ത മരണങ്ങളില്‍ പോലും മൃതദേഹങ്ങള്‍ക്ക് അവഗണനയാണ്. മരണാനന്തര കര്‍മ്മങ്ങള്‍ക്ക് പോലും കുടുംബങ്ങള്‍ ഭയവും മടിയും കാട്ടുന്നു. ഇങ്ങിനെ മറവ് ചെയ്യാനുള്ള ഊഴം കാത്തു ആശുപത്രകളില്‍ മൃതദേഹങ്ങള്‍ കാത്തു കിടക്കുകയാണ്.രോഗികള്‍ കൂടിയതോടെ മതിയായ ചികിത്സ കിട്ടാതെ മരിക്കുന്നവരും ഏറെയാണ്.

കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ രോഗികളെ വേണ്ടവണ്ണം പരിചരിക്കാനും കഴിയുന്നില്ല. വ്യത്യസ്തമായ കാരണങ്ങള്‍ പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്ന സംഭവങ്ങളും ഉണ്ട്.കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയ ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

”അതിദയനീയമാണു ഡല്‍ഹിയിലെ സ്ഥിതി. മൃതദേഹങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നുവരെ കണ്ടെടുക്കുന്നു. നിത്യേനയുള്ള മാധ്യമവാര്‍ത്തകള്‍ നടുക്കമുണ്ടാക്കുന്നു. ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പുകേന്ദ്രങ്ങളിലും മൃതദേഹങ്ങള്‍. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പരിതാപകരമാണ്”- കോടതി നിരീക്ഷിച്ചു. രോഗികളെ മൃഗങ്ങളെപ്പോലെയാണു സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button