ഡൽഹിയിലെ കനലുകൾ കേട്ടടങ്ങുന്നേയില്ല. ശ്മാശാനങ്ങളിൽ ടോക്കൻ സംവിധാനം രൂപപ്പെടുത്താൻ മാത്രം വലിയ ദുരന്തത്തിലേക്കാണ് ഡൽഹി നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണക്കുകളും രോഗവ്യാപനവുമാണ് ഡൽഹിയിൽ നിന്ന് പുറത്ത് വരുന്നത്. എങ്ങനെയാണ് നമ്മുടെ രാജ്യം ഇത്രത്തോളം ഭീകരമായൊരവസ്ഥയിലേക്ക് നീങ്ങിയത്. ഇലക്ഷൻ പ്രചരണങ്ങളും മറ്റും വലിയൊരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഡൽഹിയിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തിന് ആക്കം കൂട്ടിയത് വ്യക്തമായ പ്ലാനുകൾ സ്വീകരിക്കാതെ നടത്തിയ ഇലക്ഷൻ സംവിധാനം തന്നെയാണ്.
Also Read:റെംഡിസിവിർ എന്ന പേരിൽ വ്യാജ മരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ
ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം മുന്നൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 235 പേര്‍ കോവിഡ് ബാധിതരായി. 33 ആണ് പോസിറ്റിവിറ്റി നിരക്ക്. സജീവ കോവിഡ് കേസുകളുടെ എണ്ണം 97,977.
മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരിക്കുന്നു. നോക്കൂ എത്ര വലിയൊരു പ്രതിസന്ധിയിലേക്കാണ് ഒരു സംസ്ഥാനം നീങ്ങുന്നതെന്ന്. ഇപ്പോഴും കൃത്യമായി നിയമങ്ങൾ പാലിക്കാതെയുള്ള നമ്മൾ കേരള ജനത ഡൽഹിയെക്കുറിച്ചോർക്കേണ്ടതിന്റെ ആവശ്യകത വർധിക്കുകയാണ്. ഇലക്ഷൻ റിസൾട്ട് വരാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ ഇത്രത്തോളം രോഗികൾ നമ്മുടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം 50000 ത്തോട് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരസ്പരം സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.
-സാൻ
Post Your Comments