Latest NewsIndiaNews

കോവിഡ് പടരുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക്; രാജ്യത്ത് രോഗമുക്തി നിരക്ക് 49.47 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഇന്ത്യയിലേക്കാണ്. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നതാണ് ലോകരാഷ്ട്രങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. 49.47 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,47,195 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവരെക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണമെന്നത് ആശ്വാസകരമാണ്.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നു​ല​ക്ഷം ക​ട​ന്നു. 2.85 ശ​ത​മാ​നം പേ​രാണു മ​രി​ച്ച​ത്. പ​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. രാ​ജ്യ​ത്ത് 54 ല​ക്ഷ​ത്തോ​ളം പേ​രി​ലേ ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടു​ള്ളൂ. പ​രി​ശോ​ധ​ന കു​റ​വാ​യ​തു​മൂ​ലം ധാ​രാ​ളം രോ​ഗ​ബാ​ധ അ​റി​യാ​തെ​പോ​കു​ന്നു എ​ന്ന പ​രാ​തി​യു​മു​ണ്ട്.

ALSO READ: സമൂഹ വ്യാപനം? ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ

ജ​നു​വ​രി 30-നാ​ണ് ചൈ​ന​യി​ലെ വു​ഹാ​നി​ല്‍​നി​ന്നു വ​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ 135 ദി​വ​സ​മെ​ത്തി​യ​പ്പോ​ള്‍ മൂ​ന്നു​ല​ക്ഷം രോ​ഗ​ബാ​ധി​ത​രാ​യി. 75-ാം ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 13-നാ​ണ് രാ​ജ്യ​ത്ത് 10,000 പേ​രി​ല്‍ രോ​ഗ​ബാ​ധ ആ​യ​ത്.​ രോ​ഗ​ബാ​ധി​ത​രി​ല്‍ പ​കു​തി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ 17 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button