
ന്യൂയോര്‍ക്ക് : മാസ്‌ക് ധരിച്ചു പതിനായിരങ്ങള്‍ കോവിഡില്‍നിന്നു രക്ഷപ്പെട്ടു. പുതിയ പഠനം . അകലം പാലിക്കല്‍, വീട്ടില്‍ത്തന്നെ കഴിയല്‍ എന്നിവയെക്കാള്‍ ഏറെ കൊറോണ വൈറസ് വ്യാപനത്തെ തടഞ്ഞത് മാസ്‌ക് ധരിക്കലാണെന്ന് യുഎസിലെ ‘ദി പ്രൊസീഡിങ്‌സ് ഓഫ് ദി നാഷനല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
വടക്കന്‍ ഇറ്റലിയില്‍ ഏപ്രില്‍ ആറിനാണ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഏപ്രില്‍ 17നും. അന്നുമുതല്‍ ഈ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധി പടരുന്നതില്‍ കാര്യമായ വ്യത്യാസമുണ്ടായി. ഇറ്റലിയില്‍ ഏപ്രില്‍ ആറു മുതല്‍ മേയ് 9 വരെ ഉണ്ടാകാവുന്ന കേസുകളില്‍ 78,000ന്റെ കുറവെങ്കിലും ഉണ്ടായിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഏപ്രില്‍ 17 മുതല്‍ മേയ് 9 വരെ 66,000 കേസുകളുടെ കുറവെങ്കിലും ഉണ്ടായിട്ടുണ്ട്’ – ഗവേഷകര്‍ കണക്കുകൂട്ടുന്നു.
ന്യൂയോര്‍ക്കില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധിതമാക്കിയപ്പോള്‍ രോഗികളുടെ പ്രതിദിന നിരക്കില്‍ മൂന്നു ശതമാനത്തിന്റെ കുറവാണുണ്ടായത്. എന്നാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. മറ്റു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നില്ല.
മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കുന്നതിനു മുന്‍പ് – അകലം പാലിക്കല്‍, ക്വാറന്റീന്‍, ഐസലേഷന്‍, കൈകഴുകല്‍ – തുടങ്ങിയവ ഇറ്റലിയിലും ന്യൂയോര്‍ക്കിലും പാലിച്ചുപോന്നിരുന്നു. എന്നാല്‍ അവ വൈറസ് നേരിട്ടു പകരുന്നതില്‍നിന്നുമാത്രമേ തടഞ്ഞിരുന്നുള്ളു. വായുവില്‍ കൂടി പകരുന്നതിനെ തടയണമെങ്കില്‍ മാസ്‌ക് ധരിക്കണം, ഗവേഷകര്‍ പറയുന്നു.
Post Your Comments