Latest NewsNewsIndia

കൈയില്‍ ചുംബിച്ചാല്‍ കോവിഡ് പകരില്ലെന്ന് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച ആള്‍ദൈവം അവസാനം കോവിഡിനു കീഴടങ്ങി : വിശ്വാസികളായ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : കൈയില്‍ ചുംബിച്ചാല്‍ കോവിഡ് പകരില്ലെന്ന് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച ആള്‍ദൈവം അവസാനം കോവിഡിനു കീഴടങ്ങി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു.

Read Also : ഷാഹിദ് അഫ്രീദിക്ക് കോവിഡ്

കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന് ആള്‍ദൈവത്തിന്റെ പ്രഖ്യാപനം വിശ്വസിച്ച് ഒട്ടേറെ ആളുകള്‍ അസ്ലം ബാബയ്ക്കരികില്‍ എത്തിയിരുന്നു. അസ്ലം ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റീനിലാക്കിയതായി രത്ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു. അസ്ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വാറന്റീനിലാക്കി. പ്രദേശത്തെ കണ്ടെയ്‌നര്‍ സോണായി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button