
തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരി . മൃതദേഹം ആരെയും കാണിക്കാന്‍ ജോണിന്‍റെ ഭാര്യ വീട്ടുകാര്‍ കൂട്ടാക്കിയില്ല. ജോണിന് രോഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും സഹോദരി ആരോപിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പരുത്തിയൂര്‍ മറിയം മഗ്ദലന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. മാര്‍ച്ച് ആറിനാണ് ജോണ്‍ ഹൃദയാഘാതം വന്ന് മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Post Your Comments