ദമാം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക് ഈടാക്കിയ നിരക്ക് വർദ്ധന പിൻവലിച്ച് എയർ ഇന്ത്യ. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സൗദിയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങു വർദ്ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Read also: സാമ്പത്തിക പ്രതിസന്ധി; ഖത്തറിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയേക്കും
കഴിഞ്ഞദിവസം ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരിൽ നിന്ന് എയർ ഇന്ത്യ ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് ഏകദേശം 34,000 രൂപയോളമാണ്. പ്രതിഷേധത്തെ തുടർന്ന് ഏകദേശം 16,800 ഇന്ത്യൻ രൂപയായാണ് നിരക്ക് കുറച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് എടുത്തവർക്ക് കുറവ് വരുത്തിയ തുകയുടെ ബാക്കി തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments