വിശാഖപട്ടണം: കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗം ഭേദമായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയിലാണ് 18 ദിവസം വെന്റിലേറ്ററില്‍ കുഞ്ഞ് കഴിഞ്ഞത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മി എന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മേയ് 25നാണ് കുട്ടിയെ വിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അനുമതി നൽകി.
Post Your Comments