തൃശൂര്‍ • തൃശൂര്‍ എങ്ങണ്ടിയൂരില്‍ 15 ബി.ജെ.പി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ എ.ഐ.സി.സി അംഗം ടി.എൻ പ്രതാപൻ എം.പി ഇവർക്ക് അംഗത്വം നല്കി സ്വീകരിച്ചു.
ബി.ജെ.പിഏങ്ങണ്ടിയൂർ നൂറ്റി എൺപത്തി അഞ്ചാം ബൂത്ത് പ്രസിഡന്റ് സി.വി.വിജീഷ്, ചക്കുംകേരൻ സന്ദീപ്, ഉണ്ണിക്കോച്ചൻ രതീഷ്, കെ.എ വിനോദ് കുമാർ, കെ.എ സായി, ഹരികൃഷ്ണൻ ചക്കും കേരൻ, എം.എച്ച്, അനന്തു, സന്ദീപ് വടക്കുംഞ്ചേരി , ഉണ്ണിക്കോച്ചൻ ഷൈബു,, ദേവരം ഗ് മേലേത്ത്, സി.ജെ.വിഷ്ണു, ടി.വി.അമൽ, ടി.വി. അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡി.സി.സി സെക്രട്ടറി കെ.ഡി വീരമണി, സി.എം നൗഷാദ് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ പീതാംമ്പരൻ, ഡി.സി.സി മെമ്പർ ഇർഷാദ് കെ.ചേറ്റുവ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങൽ എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു സി മണ്ഡലം പ്രസിഡൻറ് സി.എസ് നാരായണൻ സ്വാഗതവും, പി.കെ ഷാജി നന്ദിയും പറഞ്ഞു.
Post Your Comments