Latest NewsIndiaNews

തമിഴ്നാട്ടിൽ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി; തുടർച്ചയായി പന്ത്രണ്ടാം ദിവസവും ആയിരം കടന്ന് കോവിഡ് ബാധിതർ

ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ ആകെ രോഗികൾ 38,716 ആയി. കോവിഡ് ഹോട്സ്പോട്ടായി തുടരുന്ന ചെന്നൈയിൽ ഇന്നലെ 1,406 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇന്നലെ കോവിഡ് ബാധിച്ചു 23 പേർ മ‌രിച്ചപ്പോൾ 1,372 ‌പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ കോവിഡ് മരണങ്ങൾ 349 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 20,705.  അതേസമയം ചെന്നൈയിലുൾപ്പെടെ സംസ്ഥാനത്ത് ഒരിടത്തും കോവിഡ് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പറഞ്ഞു. ജനസാന്ദ്രത കൂടിയതിനാലാണ് ചെ‌‌ന്നൈയിൽ രോഗ വ്യാപനം തീവ്രമാകുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാൻ ആവ‌ശ്യത്തിനു സൗകര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button