മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കയറി, ഇന്ന് ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 242.52 പോയന്റ് നേട്ടത്തില്‍ 33780.89ലും നിഫ്റ്റി 70.90 പോയിന്റ് നേട്ടത്തിലുംമാണ് ഈ ആഴ്ചയിലെ അവസാന ദിനം വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1224 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1226 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 150 ഓഹരികള്‍ക്ക് മാറ്റമില്ല.
ഓട്ടോ വിഭാഗം സൂചിക മൂന്നുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി ഓഹരികളാണ് സമ്മര്‍ദംനേരിട്ടത്. റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്,ബജാജ് ഫിനാന്‍സ്,എംആന്‍ഡ്എം, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ടിസിഎസ്,ഐടിസി, എന്‍ടിപിസി,ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments