മോസ്കോ : ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളും കോവിഡിനെ പ്രതിരോധിയ്ക്കാനുള്ള ശ്രമത്തിലാണ്. പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളും മരുന്നുകളും വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇതിനിടയിലാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും ഒരു ശുഭ വാര്‍ത്ത വന്നിരിക്കുകയാണ്. കൊറോണവൈറസ് ചികിത്സക്ക് അംഗീകരിച്ച ആദ്യത്തെ മരുന്ന് ഈ ആഴ്ചയ്ക്കുശേഷം റഷ്യ രോഗികള്‍ക്ക് നല്‍കാനൊരുങ്ങുന്നതായി റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.. രാജ്യത്തെ ആരോഗ്യ സംവിധാനത്തിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധാരണ ജീവിതത്തിന്റെ തിരിച്ചുവരവ് വേഗത്തിലാക്കാനും ഈ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് -19 ബാധിച്ച രോഗികള്‍ക്ക് ജൂണ്‍ 11 മുതല്‍ അവിഫാവിറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആന്റിവൈറല്‍ മരുന്ന് ആശുപത്രികള്‍ക്ക് നല്കാന് കഴിയുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യയുടെ ആര്‍ഡിഎഫ് വക്താവ് റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മരുന്നിന് പിന്നിലുള്ള കമ്പനി പ്രതിമാസം 60,000 ത്തോളം പേര്‍ക്ക് ചികിത്സ നല്കാന് ആവശ്യമായ ഉല്‍പ്പാദനം നടത്തുമെന്നും അഭിമുഖത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. ഇപ്പോള്‍, കോവിഡ് -19 ന് വാക്സിന് ഇല്ല, നിലവിലുള്ള നിരവധി ആന്റിവൈറല്‍ മരുന്നുകളുടെ മനുഷ്യ പരീക്ഷണങ്ങള്‍ ഇതുവരെ വ്യക്തമായ ഫലങ്ങള്‍ കാണിച്ചിട്ടില്ല.
Post Your Comments