Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

അഴിമതിയാരോപണത്തിന് പുറമെ പാകിസ്ഥാൻ സർക്കാരിനെ പിടിച്ചു കുലുക്കി പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവും, ഇമ്രാൻ ഖാന്റെ കഷ്ടകാലം തീരുന്നില്ല

പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ പിടിച്ചു കുലുക്കിയ സിന്ധ്യ റിച്ചിയുമായി ബന്ധപ്പെട്ടു തന്നെയാണ് പുതിയ വിവാദവും ഉയർന്നു വന്നിട്ടുള്ളത്.

ഇസ്ളാമാബാദ്: ഇന്ത്യക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വ്യാപൃതനായിരിക്കുന്ന ഇമ്രാൻ ഖാന്റെ കഷ്ടകാലം തുടരുന്നു. അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഇമ്രാൻ ഖാൻ ഭരണകൂടത്തെ വിറപ്പിച്ചു കൊണ്ടാണ്, പ്രധാനമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉയർന്നു വന്നിരിക്കുന്നത്. പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ പിടിച്ചു കുലുക്കിയ സിന്ധ്യ റിച്ചിയുമായി ബന്ധപ്പെട്ടു തന്നെയാണ് പുതിയ വിവാദവും ഉയർന്നു വന്നിട്ടുള്ളത്.

പാകിസ്ഥാനിലെ പ്രശസ്ത ടിവി അവതാരകരിൽ ഒരാളും ട്രാൻസ് പേഴ്‌സണാലിറ്റിയുമായ അലി സലിം എന്ന ബീഗം നവാസിഷ്‌ അലിയാണ് വിവാദങ്ങളുടെ ഉള്ളിലേയ്ക്ക് ഇപ്പോൾ കടന്നു വന്നിട്ടുള്ളത്. അമേരിക്കൻ പൗരയായ റിച്ചി, താനുമായി വളരെ അടുപ്പത്തിലായിരുന്നു എന്നും ഒരുമിച്ചൊരു മുറി പങ്കിട്ടിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായാണ് അലി വന്നിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ റിച്ചിയുമായി ലൈംഗീകത പങ്കിടാൻ ആഗ്രഹിച്ചിരുന്നു എന്നാണ് സലിം വെളിപ്പെടുത്തിയത്.

കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റി വച്ചു: വിജയ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ ഡോക്ടർ

തന്നോടൊപ്പം താമസിച്ചിരുന്ന നാളുകളിൽ റിച്ചി തന്നെയാണ്, ഇമ്രാൻ ലൈംഗീകതയ്ക്കായി തന്നോട് ആവശ്യപ്പെട്ട വിവരം വെളിപ്പെടുത്തിയതെന്നും; എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങളിൽ പറയുന്നത് പോലെ റഹ്‌മാൻ മാലിക്കിനെ കുറിച്ച് റിച്ചി ഒന്നും പറഞ്ഞിരുന്നില്ല എന്നും സലിം പറഞ്ഞു. ഇമ്രാൻ ഖാൻ ലൈംഗീകതയ്ക്കായി സമീപിച്ച കാര്യം പോലും തന്നോട് പങ്കു വെച്ച റിച്ചി, റഹ്മാന്റെ വിഷയം ഒരിക്കലും തന്നോട് മറയ്ക്കാൻ സാധ്യതയില്ല എന്നും അലി പറഞ്ഞു.

എന്നാൽ സലിം അലിയുടെ വെളിപ്പെടുത്തലുകൾ വന്നതോടെ ഇമ്രാൻ ഖാനെ കുറിച്ചുള്ള സംശയങ്ങളും ബലപ്പെടുകയാണ് ചെയ്തത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കഴിവുകെട്ട ഇമ്രാൻ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ഒരു സാഹചര്യത്തിൽ, പ്രതിപക്ഷത്തെ കരി വാരിത്തേച്ച് രക്ഷപ്പെടാനുള്ള ഇമ്രാൻ ഖാന്റെ കുടില ബുദ്ധിയാണോ റിച്ചിയുടെ ബലാൽസംഗ ആരോപണങ്ങൾ എന്ന സംശയം മുൻപേ ഉയർന്നു വന്നിരുന്നു. അലിയുടെ വെളിപ്പെടുത്തലുകൾ ഈ സംശയത്തിന് ബലമാവുകയാണ് ചെയ്തതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button