Latest NewsNewsIndia

ലൈംഗികാരോപണം: സിആര്‍പിഎഫ് ഡിഐജിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ

ഖജന്‍ സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ് സിയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സിആര്‍പിഎഫ് ഡിഐജിയെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ഡെപ്യൂട്ടി ഇന്‍സപ്‌കെടര്‍ ജനറലും സിആര്‍പിഎഫിന്റെ മുന്‍ സ്‌പോര്‍ട്‌സ് ഓഫീസറുമായ ഖജന്‍സിങിനെതിരെയാണ് നടപടി.

ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ഖജന്‍ സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ് സിയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സിആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ഖജന്‍സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ആഭ്യന്തര കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സിആര്‍പിഎഫ് അംഗീകരിക്കുകയും ഉചിതമായ അച്ചടക്ക നടപടിക്കായി യുപിഎസ്സിക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

READ ALSO: മൂന്നാമതും എന്‍ഡിഎ അധികാരത്തിലെത്തും 359 സീറ്റുകള്‍ കിട്ടും: എക്‌സിറ്റ്‌പോള്‍ ഫലം

 എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം തികച്ചും തെറ്റാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനായാണ് ഇത്തരമൊരു ആരോപണം ഉയർത്തുന്നതെന്നും ഖജന്‍സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button