പ്രശസ്ത മലയാളം നടി ആനി അവതാരകയായ ഷോയില്‍ മെയ്ക്കപ്പ് ഇടുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിമിഷയുടെയും ആനിയുടെയും പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും പ്രചരിച്ചിരുന്നു. ഇത് വളച്ചൊടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ് ആനി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നിമിഷയും തന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ്.
നിമിഷയുടെ കുറിപ്പ്
ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് ..
https://www.facebook.com/nimishasajayaonline/posts/1179983702334514
Post Your Comments