KeralaLatest NewsIndia

കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് അദ്ദേഹം കുഞ്ഞനന്തേട്ടന്‍ ആയിരുന്നു, എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ധീരത’- മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാമത്തെ പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുസ്മരിച്ച്‌ മന്ത്രി കെ കെ ശൈലജ. എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു.

പാനൂരില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സഖാവിന്‍റെ വിയോഗം പാര്‍ട്ടിക്കും പാനൂര്‍ മേഖലയിലെ ജനങ്ങള്‍ക്കും തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് അദ്ദേഹം കുഞ്ഞനന്തേട്ടന്‍ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടന്‍.എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച്‌ പുലര്‍ത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തില്‍ സഖാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻ്റെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്.

എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button