തിരുവനന്തപുരം : സംസ്ഥാനത്ത് 83 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 27പേർ വിദേശത്ത് നിന്നും വന്നവർ (യു.എ.ഇ.- 11, ഒമാൻ- 4, നൈജീരിയ- 4, കുവൈറ്റ്- 3, സൗദി അറേബ്യ- 2, റഷ്യ- 2, ജിബൂട്ടി ( Djibouti ) 1), 37പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ, 14പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, തൃശൂരിൽ സമ്പർക്കത്തെ തുടർന്ന് നാല് ശുചീകരണ തൊഴിലാളികൾക്കും, നാല് ചുമട്ടു തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. 62പേർ രോഗമുക്തരായി.
തൃശൂർ-25, പാലക്കാട്-13, മലപ്പുറം-10, കാസർഗോഡ്-10, കൊല്ലം-8, കണ്ണൂർ-7, പത്തനംതിട്ട-5, എറണാകുളം-, കോട്ടയം-2, കോഴിക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. നാല് ജില്ലകളിൽ ആശ്വാസത്തിന്റെ ദിനമാണ് തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ പുതിയ കേസുകളില്ല. മഹാരാഷ്ട്ര 20, ഡൽഹി 7, തമിഴ്നാട്, കർണാടക 4 വീതം, ബംഗാൾ, മധ്യപ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽനിന്ന് വന്ന രോഗബാധിതരുടെ എണ്ണം.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2244 ആയി. ഇതിൽ 1258 പേർ ഇപ്പോൾ ചികിത്സയിലാണ്.67 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 2,18,949 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1922 പേർ ആശുപത്രിയിലാണ്. 231 പേരെയാണ് കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 5044 പേരുടെ സാമ്പിൾ പരിശോധിച്ചു. ഇതുവരെ 1,03,157 പേരുടെ സാമ്പിളാണ് സംസ്ഥാനത്ത് പരിശോധന നടത്തിയത്. അതേസമയം കോവിഡ് ബാധിച്ച് മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദിൻെറ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ : തിരുവനന്തപുരം 16, കൊല്ലം 2 എറണാകുളം 6 , തൃശൂർ 7 , മലപ്പുറം 2 , പാലക്കാട് 13 , കോഴിക്കോട് 3 , കണ്ണൂർ 8 , കാസർകോട് 5
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 27,118 സാമ്പിളുകൾ ശേഖരിച്ചതിൽ 25,757 സാമ്പിളുകൾ നെഗറ്റീവ് ആയി.
പുതുതായി രണ്ട് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി, ലക്കിടി പേരൂർ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 35 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 133 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നാവായിക്കുളം, നെല്ലനാട്, കുളത്തൂർ, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, മാണിക്കൽ എന്നിവയാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകൾ.
Post Your Comments