![Rape-accused](/wp-content/uploads/2020/06/Rape-accused.png)
കഞ്ഞാര്‍ • ലൈംഗിക പീഡനത്തിനിരയായി ബാലിക തൂങ്ങിമരിച്ച സംഭവത്തില്‍ നാല് മാസത്തിനുശേഷം പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 18 നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന നിതിന്‍ 16 കാരിയുമായി അടുപ്പത്തിലായിരുന്നു. പ്രതി ബാലികയുടെ വീട്ടില്‍ സഹായിയായി താമസിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ അടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയുമായി പലതവണ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാലികയെ പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം കാഞ്ഞാര്‍ സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഫോട്ടോ അടക്കമുള്ള ഒട്ടേറെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാലികയുടെ മാതാവില്‍ നിന്ന് പലതവണ പ്രതി പണം കൈപ്പറ്റിയിട്ടുണ്ടെന്നും സമ്മതിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടത്തി തെളിവെടുപ്പും മെഡിക്കല്‍ പരിശോധനയും നടത്തി. കാഞ്ഞാര്‍ സിഐ വി.വി. അനില്‍കുമാര്‍, എസ്‌ഐ കെ. സിനോദ്, എഎസ്‌ഐ സജി പി. ജോണ്‍, എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, പ്രതിയെ നേരത്തെ വ്യക്തായിരുന്നുവെങ്കിലും അറസ്റ്റ് വൈകിയത് ഭരണ കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments