
ആലപ്പുഴ : കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ സലാം ആണ് മരിച്ചത്. 59 വയസ്സായിരുന്നു. കഴിഞ്ഞ ഒന്‍പതാം തിയ്യതി മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടെയാണ് ഇവരുടെ തന്നെ അടച്ചിട്ട കട മുറിയില്‍ അബ്ദുള്‍ സലാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതേതുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നുമാണ് പോലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments