
സംവിധായകൻ അനീഷ് ഉപാസന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വൈദ്യുതിബില്ലിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ബിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണെന്നും എന്നാൽ ഇത്തവണ 11,273 രൂപയാണ് വന്ന ബില്ലെന്നും അനീഷ് വ്യക്തമാക്കുന്നു. ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അടയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ബില്ല് കണ്ടാല്‍ കാര്യങ്ങള്‍ ഒന്നും മനസിലാകുന്നില്ലെന്നും പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Post Your Comments