അമരാവതി : ഇഎസ്ഐ മെഡിക്കൽ പർച്ചേസിൽ 150 കോടി രൂപയുടെ അഴിമതി നടന്നതുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയടക്കം ആറു പേർ അറസ്റ്റിൽ. ആന്ധ്ര പ്രദേശിൽ ടിഡിപി എംഎൽഎയും, മുൻ മന്ത്രിയുമായ കെ. അച്ചനായിഡുവിനെയാണ് വെള്ളിയാഴ്ച അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. ശ്രീകാകുളത്തെ വീട്ടിൽനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. 2014 മുത 2019 വരെ നടത്തിയ ഇഎസ്ഐ പർച്ചേസുകളിൽ വലിയ തോതിൽ വെട്ടിപ്പ് കണ്ടെത്തിയതായി അഴിമതി വിരുദ്ധ വിഭാഗം ജോയിന്റ് ഡയറക്ടർ രവി കുമാർ അറിയിച്ചു. കഴിഞ്ഞ ടിഡിപി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു നായിഡു.
Post Your Comments