KeralaLatest NewsNews

കോവിഡ് 19 ; മലപ്പുറം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി രോഗബാധ ; സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

ജൂണ്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ പശ്ചിമബംഗാള്‍ സ്വദേശി 26 കാരന്‍, പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനയിലെ ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ 50 വയസുകാരന്‍, എടപ്പാള്‍ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി 41 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിച്ച് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ വിശദവിവരങ്ങള്‍ ;

1- ചോക്കാട് – ഉതിരംപോയില്‍ സ്വദേശിനി 21 വയസ്, ഗര്‍ഭിണി ;- ജിദ്ദ – കോഴിക്കോട് എ.ഐ 1960 വിമാനത്തില്‍ മെയ് 31 ന് നാട്ടിലെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

2- കുളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി 28 വയസ് – ബെഹറനില്‍ നിന്നും ഐ എക്‌സ് 3374 വിമാനത്തില്‍ ജൂണ്‍ 6 ന് കോഴിക്കോട് എത്തി മൂര്‍ക്കനാട് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു.

3- എടക്കര ഉപ്പട സ്വദേശിനി 24 വയസ് – കര്‍ണടക ബെല്ലൂരില്‍ നിന്നും മെയ് 22ന് നാട്ടിലെത്തി എടക്കര കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

4- മണ്ണാര്‍മല-പട്ടിക്കാട് സ്വദേശിനി 18 വയസ് – ബാംഗ്ലൂര്‍ നിന്നും മെയ് 23ന് പ്രത്യേക ട്രെയിനില്‍ പാലക്കാട് എത്തിയ ഇവര്‍ ആംബുലന്‍സില്‍ മെയ് 24ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ തുരുകയായിരുന്നു.

5- വാഴക്കാട് – കോലോത്തുംകാവ് – ചെറുവായൂര്‍ സ്വദേശി – മുംബൈയില്‍ നിന്നും പ്രത്യേക തീവണ്ടിയില്‍ തൃശ്ശൂര്‍ എത്തിയ ഇയാള്‍ അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ മലപ്പുറത്തെത്തി അവിടെ നിന്നും സ്വകാര്യവാഹനത്തില്‍ മെയ് 23 ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞു.

6- മാമ്പ്ര – കല്‍പഞ്ചേരിയിലെ പശ്ചിമ ബംഗാള്‍ സ്വദേശി 26 വയസ് – ജൂണ്‍ 5 ന് രോഗബാധ സ്ഥിരീകരിച്ച കല്‍പഞ്ചേരി സ്വദേശിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗ ബാധ.

7- മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 50 വയസ് – പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സെവനയിലെ ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

8- മാറാക്കര – കാടാമ്പുഴ – കരേക്കാട് സ്വദേശി 19 വയസ് – മുംബൈയില്‍ – ബാംഗ്ലൂര്‍ – കരിപ്പൂര്‍ വിമാനത്തില്‍ ജൂണ്‍ 1ന് (6E7129) നാട്ടിലെത്തി കാടാമ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

9 – എടപ്പാള്‍ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി 41 വയസ്- ജില്ലയില്‍ ജൂണ്‍ 6 ന് രോഗബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇന്ന് ആശുപത്രിയില്‍ പ്രവേശിച്ചു.
10,11,12- മുക്കട്ട – കരുവാരക്കുണ്ട് സ്വദേശിനി 39 വയസ് അവരുടെ മക്കള്‍ (12 വയസ്, 11 മാസം) – മുംബൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 29ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

13- മലപ്പുറം കോട്ടപ്പടി സ്വദേശി 23 വയസ് – കശ്മീര്‍ നിന്നും പ്രത്യേക തീവണ്ടിയില്‍ മെയ് 26ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

14- ചങ്ങരംകുളം പാവിട്ടപുറം സ്വദേശി 36 വയസ് – കുവൈറ്റില്‍ നിന്നും മെയ് 29 ന് ഐ.എക്‌സ് 1396 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍ മെയ് 30ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ചികിത്സയിലുള്ളത് 199 പേരാണ്. ഇവരെല്ലാം തന്നെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button