KeralaLatest NewsNews

മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും കേന്ദ്രം അദ്ദേഹത്തെ നിര്‍ബന്ധിച്ചെന്ന് … എല്ലാം കുറ്റങ്ങളും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒടുവില്‍ സത്ബുദ്ധി തോന്നിയതില്‍ സന്തോഷം : പ്രതികരണവുമായി കേന്ദ്രസഹമന്ത്രി.വി.മുരളീധരന്‍

തിരുവനന്തപുരം: എല്ലാം കുറ്റങ്ങളും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒടുവില്‍ സത്ബുദ്ധി തോന്നിയതില്‍ സന്തോഷം , ശബരിമല വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്നും ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല എന്ന് പറഞ്ഞവര്‍ തന്നെ ‘പ്‌ളേറ്റ് തിരിച്ചു വയ്ക്കുമായിരുന്നില്ലേ’ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇതിനാണ് മുരളീധരന്‍ അക്കമിട്ട് ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്.

Read Also : സര്‍ക്കാര്‍ ശബരിമല ക്ഷേത്രം തുറക്കാനാലോചിച്ചത് തന്നോട് ആലോചിച്ച്… ഭക്തര്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ല… മലക്കം മറിഞ്ഞ് ശബരിമല തന്ത്രിയുടെ വെളിപ്പെടുത്തല്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ശബരിമലയില്‍ ഭക്തരെ കേന്ദ്ര മാനദണ്ഡപ്രകാരം കയറ്റുമെന്ന് ആവര്‍ത്തിച്ച ദേവസ്വംമന്ത്രിക്കും സര്‍ക്കാരിനും ഇന്നത്തെ യോഗത്തില്‍ തന്ത്രി പറഞ്ഞത് കേട്ട് സത്ബുദ്ധിയുണ്ടായതില്‍ സന്തോഷം?
ഈ കൊവിഡ് കാലത്ത് കാണിക്കയിലും നടവരവിലും കണ്ണു നട്ട ഇടതുസര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ശബരിമല യുവതി പ്രവേശനം നടപ്പാക്കിയതിന്റെ പൊള്ളല്‍ ഇത്ര വേഗം മാറിയോ എന്ന് പലരും ആശ്ചര്യപ്പെടുന്നത് കണ്ടെങ്കിലും ഈ പാര്‍ട്ടിയുടെയും നേതാക്കളുടെയും തൊലിക്കട്ടി കുറച്ചു കൂടുമെന്നറിയാവുന്നതിനാല്‍ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കനല്‍ത്തരി മാത്രമായി ചുരുങ്ങിയിട്ടും അഹന്തയും ഹിന്ദുമത വിശ്വാസികളുടെ മേല്‍ എന്തുമാകാമെന്ന ഹുങ്കും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല. ഇന്ന് രാവിലെ വരെ പലരുടെയും മുഖത്തും വാക്കുകളിലും കണ്ട അമിത ആത്മ വിശ്വാസം ഉച്ചയായപ്പോള്‍ കാറ്റു പോയ ബലൂണായില്ലേ?

തന്ത്രിയുടെ കത്ത് കിട്ടിയില്ല, തന്ത്രിയോട് ചോദിച്ചിട്ടല്ലേ തീയതി കുറിച്ചത്, ബി ജെ പി ക്കാര്‍ മതസ്പര്‍ധയുണ്ടാക്കുന്നു….എന്തൊക്കെയായിരുന്നു ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും മാറി മാറിയുള്ള വാഗ്‌ധോരണി ? മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവന്‍ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ നിര്‍ബന്ധിച്ചെന്ന്! മെയ് 30ന് കേന്ദ്രം ഇറക്കിയ ഉത്തരവില്‍ ജൂണ്‍ 8 ന് ക്ഷേത്രം തുറക്കാമെന്ന് പറഞ്ഞത് ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സന്ധ്യാ പ്രഭാഷണത്തിലെ വാദം!

കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളും രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരുമുള്ള സാഹചര്യത്തില്‍ ഭക്തരെ കയറ്റേണ്ടെന്ന് തന്ത്രി പറഞ്ഞിട്ടും അത് ദഹിക്കാതെ എന്നെയും ഇതേ അഭിപ്രായം പറയുന്നവരെയും വ്യക്തിപരമായി ആക്ഷേപിച്ച് നടന്നിട്ട് ഇന്നിപ്പോള്‍ എന്തായി? ഉള്ളതു പറഞ്ഞാല്‍ കൊള്ളരുതാത്തവനാക്കുന്ന നയവും നിലപാടും നിങ്ങളുടെ ശീലമാണെന്നറിയാം. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ… വിശ്വാസികളെ വെല്ലുവിളിക്കരുത് !

shortlink

Related Articles

Post Your Comments

Related Articles


Back to top button