Latest NewsNewsIndia

റോഡരികില്‍ മരിച്ചു കിടന്നയാളിന്റെ മൃതദേഹം മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മാലിന്യശേഖരണ വാനിന്റെ പുറകില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു

ലക്‌നൗ: റോഡരികില്‍ മരിച്ചു കിടന്നയാളിന്റെ മൃതദേഹം പൊലീസുകാര്‍ നോക്കിനില്‍ക്കവെ മൂന്നു മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മാലിന്യശേഖരണ വാനിന്റെ പുറകില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. ലക്‌നൗവില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബല്‍റാംപൂരിലാണ് നാല്‍പത്തിരണ്ടുകാരന്റെ മൃതദേഹം വാനില്‍ കയറ്റിയത്. അതേസമയം മൃതദേഹത്തിനടുത്ത് ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും കോവിഡിനെ ഭയന്ന് മൃതദേഹം കയറ്റാന്‍ ആംബുലന്‍സ് ജീവനക്കാര്‍ തയാറായില്ല.

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ നാലു പൊലീസുകാരെയും നാലു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. ബല്‍റാംപൂര്‍ സ്വദേശിയായ മൊഹദ് അന്‍വറാണ് പ്രാദേശിക സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചത്. മൃതദേഹത്തിനടുത്തായി ഒരു കുപ്പി വെള്ളം കിടക്കുന്നതും സ്ഥലത്ത് ഒരു ആംബുലന്‍സ് നിര്‍ത്തിയിട്ടിരിക്കുന്നതായും വിഡിയോയില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button