KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 62പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 27പേർ വിദേശത്ത് നിന്നും വന്നവർ, 37 മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ, 14പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, തൃശൂരിൽ സമ്പർക്കത്തെ തുടർന്ന് നാല് ശുചീകരണ തൊഴിലാളികൾക്കും, നാല്​ ​ചുമട്ടു തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. 62പേർ ഇന്ന് രോഗമുക്തരായി.

തൃശൂർ-25,  പാലക്കാട്-13, മലപ്പുറം-10, കാസർഗോഡ്-10, കൊല്ലം-8, കണ്ണൂർ-7, പത്തനംതിട്ട-5, എറണാകുളം-, കോട്ടയം-2, കോഴിക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. നാല് ജില്ലകളിൽ ഇന്ന് ആശ്വാസത്തിന്റെ ദിനമാണ് തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ പുതിയ കേസുകളില്ല. മഹാരാഷ്​ട്ര 20, ഡൽഹി 7, തമിഴ്​നാട്, കർണാടക 4 വീതം, ബംഗാൾ, മധ്യപ്രദേശ്​ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുസംസ്​ഥാനങ്ങളിൽനിന്ന്​ വന്ന രോഗബാധിതരുടെ എണ്ണം.

Also read : കോവിഡ് 19 ; തൃശൂരില്‍ ഇന്ന് 7 മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ

ഇതോടെ സംസ്ഥാനത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 2244 ആയി. ഇതിൽ 1258 പേർ ഇപ്പോൾ ചികിത്സയിലാണ്. 2,18,949 പേരാണ്​ നിലവിൽ നിരീക്ഷണത്തിലുള്ളത്​. ഇതിൽ 1922 പേർ ആശുപത്രിയിലാണ്​. ഇന്ന്​ മാത്രം 231 പേരെയാണ് കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന്​ 5044 പേരുടെ സാമ്പിൾ പരിശോധിച്ചു. ഇതുവരെ 1,03,157 പേരുടെ സാമ്പിളാണ്​ സംസ്​ഥാനത്ത്​ പരിശോധന നടത്തിയത്. അതേസമയം കോവിഡ്​ ബാധിച്ച്​ മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദിൻെറ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ : തിരുവനന്തപുരം 16, കൊല്ലം 2 എറണാകുളം 6 , തൃശൂർ 7 , മലപ്പുറം 2 , പാലക്കാട്​ 13 , കോഴിക്കോട്​ 3 , കണ്ണൂർ 8 , കാസർകോട്​ 5

shortlink

Related Articles

Post Your Comments

Related Articles


Back to top button