തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. പ്രകടനപത്രികയില്‍ ഒരിടത്തും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നും ഇടതുമുന്നണിയില്‍ ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമവായ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാമെന്ന മന്ത്രി എം.എം. മണിയുടെ അഭിപ്രായത്തിനും അദ്ദേഹം മറുപടി പറയുകയുണ്ടായി. പ്രതീക്ഷയാണ് ജീവിതത്തെ മുന്പോട്ട് നയിക്കുന്നതെന്നും ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടില്ലെന്നും ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
Post Your Comments