Latest NewsNewsIndia

ഇന്ത്യ-ചൈന സൈനിക മേധാവി തലത്തിലെ രണ്ടാം ഘട്ട ചർച്ച ഉടൻ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സൈനിക മേധാവി തലത്തിലെ രണ്ടാം ഘട്ട ചർച്ച ഉടൻ. പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തു വിട്ടത്. അതിര്‍ത്തിയിലെ ചുസുള്‍ കേന്ദ്രത്തിലാണ് ചര്‍ച്ച നടക്കുക. അതിര്‍ത്തിയിലെ ദൈനംദിന നിരീക്ഷണ രീതികളില്‍ ഇരു ഭാഗത്തെ സൈനികരും സ്വീകരിക്കേണ്ട നിലപാടുകളാണ് ചര്‍ച്ച ചെയ്യുക.

പുതിയ ചര്‍ച്ചയില്‍ രണ്ടു പ്രധാന മേഖലകളിലെ നിരീക്ഷണ രീതികള്‍ പുനര്‍നിര്‍ണ്ണയിക്കും. ആദ്യഘട്ട ചര്‍ച്ച ചൈനയുടെ അതിര്‍ത്തി ലംഘനത്തെ മുന്‍ നിര്‍ത്തിയായിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പുറകിലേക്ക് മാറാന്‍ ചൈന സമ്മതിച്ചിരുന്നു.ഗാല്‍വാന്‍ മേഖലയിലെ പോയിന്റ് 14, 114 ബ്രിഗേഡ് മേഖലയിലെ പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് മേഖലയിലെ പോയിന്റ് 17 എന്നിവിടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളാണ് പുനര്‍നിര്‍ണ്ണയിക്കുകയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ALSO READ: സി പി എം -സി പി ഐ തർക്കം; എം.എം മണിയുടെ പ്രസ്താവനയെ ഗൗരവകരമായി കാണേണ്ട എന്ന നിലപാടില്‍ ഉറച്ച്‌ സി.പി.ഐ

ആദ്യഘട്ട ചര്‍ച്ചയില്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനയുടെ ഭാഗത്തുനിന്ന് മേജര്‍ ജനറല്‍ ജെന്‍ ലിയൂ ലിന്‍ എന്നിവരാണ് പങ്കെടുത്തത്. മോള്‍ഡോ മേഖലയിലാണ് ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുകയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button