മുംബൈ: ഇന്ന് ലോക ക്രിക്കറ്റില്‍ തന്നെ റെക്കോര്‍ഡുകള്‍ വെട്ടി പിടിച്ച് ലോകത്തിലെ തന്നെ മികച്ച ബാറ്റ്‌സ്മാനായി മാറിയിരിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 2008ല്‍ എം എസ് ധോണിക്ക് കീഴില്‍ ശ്രീലങ്ക എതിരെയായിരുന്നു വിരാട് കോലിയുടെ അരങ്ങേറ്റം. അന്ന് ആദ്യ ഏകദിനത്തില്‍ 12 റണ്‍സാണ് കോലി നേടിയത്. പിന്നീട് കോലി എന്ന പയ്യന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അവിഭാജ്യ ഘടകവും ലോകോത്തര ബാറ്റ്‌സ്മാനായും ഉയരുന്നതാണ് കണ്ടത്. ഇപ്പോള്‍ ഇതാ കോലി ദേശീയ ടീമിലെത്തിയ വഴി വ്യക്തമാക്കുകയാണ് മുന്‍ സെലക്ടര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍.
അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയ ശേഷം ഇത്ര പെട്ടന്നൊന്നും കോലി ദേശീയ ടീമിലെത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലേയര്‍സ് ടൂര്‍ണമെന്റാണ് കോലിക്ക് ദേശീയ ടീമിലേക്കുള്ള വഴി തുറന്നതെന്നും വെങ്‌സര്‍ക്കാര്‍ പറയുന്നു. അന്ന് ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 250 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തപ്പോള്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് കോലി പുറത്താകാതെ നേടിയ 123 റണ്‍സായിരുന്നു. എന്നാല്‍ തന്നില്‍ മതിപ്പുളവാക്കിയത് ആ സെഞ്ച്വറിയായിരുന്നില്ലെന്നും പുറത്താവാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചതാണെന്നും വെങ്‌സാര്‍ക്കാര്‍ പറയുന്നു.
അന്ന് കോലിയുടെ സമീപനം കണ്ടപ്പോഴെ ഈ പയ്യന്‍ ദേശീയ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് തോന്നി യെന്ന് അദ്ദേഹം പറയുന്നു. പ്രായത്തെക്കാളുപരിയുള്ള മാനസിക പക്വതയാണ് ഇത്ര ചെറുപ്രായത്തിലെ ഇന്ത്യന്‍ ടീമില്‍ അവസരം കൊടുക്കണോ എന്ന ചോദ്യത്തില്‍ നിന്നും കോലിയെ ദേശീയ ടീമില്‍ അവസരം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments