
പാലന്‍പൂര്‍ : മകന്‍ കെട്ടാനിരുന്ന പെണ്‍കുട്ടിയുടെ അമ്മയുമായി അച്ഛന്‍ ഒളിച്ചോടി. തുടര്‍ന്ന് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. ജയന്തി തകര്‍ഡ, ജാഗ്രതി എന്നിവരെയാണ് ഖേഡ്ബ്രഹ്മ താലൂക്കിലെ ദിധിയ വില്ലേജില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജയന്തിയുടെ മകന്റെയും ജാഗ്രതിയുടെ മകളുടെയും വിവാഹ നിശ്ചയത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ഇരുവരും ഒളിച്ചോടുകയായിരുന്നു.
ജയന്തി നേരത്തെ രണ്ട് വിവാഹം കഴിച്ചയാളാണ്. രണ്ടാമത്തെ ഭാര്യയുടെ കൂടെയായിരുന്നു താമസം. ആദ്യ വിവാഹത്തിലെ മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുടെ കൂടെയാണ് ഇയാള്‍ ഒളിച്ചോടിയത്. സമൂഹം എങ്ങനെ ഇവരുടെ ബന്ധത്തെ അംഗീകരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് സബര്‍കാന്ത എസ്പി ചൈതന്യ മാന്‍ഡ്ലിക് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം മൃതദേഹങ്ങള്‍ ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞില്ല. പിന്നീട് മരത്തിന് താഴെ ജയന്തിയുടെ പേരെഴുതിയ സ്റ്റീല്‍ തകിട് കണ്ടെത്തിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ രണ്ടാഴ്ച മുമ്പും ഒളിച്ചോടിയെന്നും ലോക്ക്ഡൗണായതിനാല്‍ തിരിച്ചെത്തിയെന്നും പിന്നീട് എട്ടിന് വീണ്ടും ഒളിച്ചോടിയെന്നും ഗ്രാമമുഖ്യന്‍ പ്രവീണ്‍ പട്ടേല്‍ പറഞ്ഞത്.
Post Your Comments