അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തില്‍ ചര്‍ച്ചയായി ഗുജറാത്ത് മോഡല്‍. ഉത്തര്‍പ്രദേശിന് പിന്നാലെ പ്രതിദിന കേസുകളും മരണനിരക്കും പിടിച്ചുകെട്ടിയാണ് ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവാണ് ഗുജറാത്തില്‍ ഉണ്ടായിരിക്കുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തത്. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിച്ചു. നിലവില്‍ 16,162 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 96.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,90,906 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്. 1.4 ശതമാനമാണ് ഗുജറാത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗുജറാത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഒന്നാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും ജനങ്ങള്‍ കരകയറി വരുന്ന സാഹചര്യത്തില്‍ വീണ്ടും മറ്റൊരു അടച്ചുപൂട്ടല്‍ കൂടി വേണ്ട എന്ന തീരുമാനം വിജയ് രൂപാണി സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍, സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഗുജറാത്ത് ഇപ്പോഴും പിന്തുടരുന്നത്.
Post Your Comments