Latest NewsKeralaNews

കോവിഡ് പ്രതിസന്ധി : മൂന്ന് മാസത്തേയ്ക്ക് വാടക ഇളവ് : വര്‍ക്ക് ഫ്രം ഹോം തന്നെ നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി , ഐ.ടി കമ്പനികള്‍ക്ക് മൂന്ന് മാസത്തേയ്ക്ക് വാടക ഇളവ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലായി 4,500 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നതെന്നു മുഖ്യമന്ത്രി അറിയിച്ചു. മേഖലയുടെ പുനരുജ്ജീവനത്തിനായി ഐടി കമ്പനികള്‍ക്കു മൂന്നു മാസത്തെ വാടക ഇളവു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

read also : കോവിഡ് 19 ; തൃശൂരില്‍ ഇന്ന് 7 മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ

ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിനു മൂന്നു മാസത്തേക്ക് വാടക ഇളവ് നല്‍കുക. 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനായി തെരഞ്ഞെടുക്കാം.
അതേസമയം, പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാന്‍ അനുവദിക്കണംമെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button