Latest NewsIndiaNews

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം മാസ്‌ക് ധരിച്ചാല്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാം; പഠനം പുറത്ത്

ന്യൂഡൽഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം പൊതുവിടങ്ങളില്‍ ആളുകള്‍ വ്യാപകമായി മാസ്‌ക് ധരിച്ചാല്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാനാകുമെന്ന് യുകെയില്‍ നടത്തിയ പഠനം. ബ്രിട്ടനിലെ കേംബ്രിഡ്ജ്, ഗ്രീന്‍‌വിച്ച്‌ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

കഴിഞ്ഞ വെള്ളിയാഴ്ച്ച ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പൊതുവിടങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. പൊതുവിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ മാസ്‌ക് ധരിച്ചാല്‍ വ്യാപന നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. തുണി കൊണ്ടുള്ള മാസ്‌ക് പോലും ഫലപ്രദമാണ്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വ്യാപകമായി മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ പുതിയ തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും കഴിയും. കൊറോണ വൈറസിനെതിരെ ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ഇത്തരം നടപടികളിലൂടെ മാത്രമേ വ്യാപനം തടുക്കാനാവുകയുള്ളു.

കോവിഡ് ബാധിതനായ ഒരാളില്‍ നിന്നും ശരാശരി എത്ര പേര്‍ക്ക് രോഗം പിടിപെടുമെന്നതാണ് പുനരുത്പാദന നിരക്ക് അഥവാ ആര്‍ വാല്യൂ. ഇത് ഒന്നിന് മുകളിലാണെങ്കില്‍ എക്‌സ്‌പോണന്‍ഷ്യല്‍ വളര്‍ച്ചയായി കണക്കാക്കും. രോഗം വന്നതിന് ശേഷം ധരിക്കുന്നതിനേക്കാള്‍ പൊതുവിടങ്ങളില്‍ എല്ലായ്‌പ്പോഴും എല്ലാവരും മാസ്‌ക് ധരിക്കുകയാണെങ്കില്‍ ആര്‍ വാല്യൂ കൂടുതല്‍ ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. പകുതിലേറെ പേരും സ്ഥിരമായി മാസ്‌ക് ധരിക്കുകയാണെങ്കില്‍ ആര്‍ വാല്യൂ ഒന്നില്‍ താഴെയാക്കാനും സാധിക്കും. ഇങ്ങനെ വീണ്ടുമൊരു തരംഗം ഉണ്ടാകുന്നതിനെ തടയാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button