റിയാദ് : സൗദിയിൽ പ്രവാസി തൊഴിലാളിയെ പരിഹസിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്ത സ്വദേശി പൗരൻ പിടിയിൽ. വിദേശ തൊഴിലാളിയെ സൗദി പൗരന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെ സൗദി പൗരനെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടത്.
ശിരോവസ്ത്രത്തിന്റെ ഭാഗം ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്ക് ധരിച്ചതിന്റെ പേരിലായിരുന്നു. വിദേശ തൊഴിലാളിയെ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സൗദി പൗരനെതിരെ പബ്ലിക് പ്രോസിക്യൂഷന് നിയമനടപടികള്‍ സ്വീകരിച്ചത്.
എല്ലാവരും ഉത്തരവാദിത്തബോധം പുലര്‍ത്തണം. ധാര്‍മ്മിക മൂല്യങ്ങളും മറ്റുള്ളവരുടെ അന്തസ്സും മതമൂല്യങ്ങളും മാനിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും തടസ്സം നില്ക്കുന്ന എല്ലാ കാര്യങ്ങളും പബ്ലിക് പ്രോസിക്യൂഷൻ നിരീക്ഷിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Post Your Comments