Latest NewsKeralaNews

പെണ്‍ സുഹൃത്തിനു മൊബൈൽ സന്ദേശം അയച്ച യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു

കൊച്ചി: എറണാകുളം പുത്തന്‍കുരിശില്‍ പെണ്‍ സുഹൃത്തിനു മൊബൈൽ സന്ദേശം അയച്ച യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. സംഘത്തിലുള്ള ഒരാളുടെ പെണ്‍ സുഹൃത്തിനു മൊബൈലിലൂടെ സന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു യുവാവിന് നേരെയുള്ള ക്രൂര മര്‍ദ്ദനം. പുത്തന്‍കുരിശിനു സമീപം മോനിപ്പള്ളി സ്വദേശിയായ അജിത്തിനാണ് മര്‍ദ്ദനമേറ്റത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുത്തന്‍ കുരിശ് പൊലീസ് കേസെടുത്തത്.

ആദ്യം യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ സംഘം പിന്നീട് കയ്യേറ്റം ചെയ്യുകയും വടി ഉപയോഗിച്ച്‌ അടിക്കുകയും ഒപ്പം ചവിട്ടുകയുമെല്ലാം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘത്തിന്റെ മര്‍ദ്ദനമേറ്റ അജിത്ത് എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കരിമുകള്‍ സ്വദേശികളായ സിദ്ധാര്‍ത്ഥ്, രഞ്ജന്‍ , നിബിന്‍, എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അജിത് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മര്‍ദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്ന സിദ്ധാര്‍ത്ഥും അഭിജിത്തും മുന്‍പുതന്നെ പരിചയക്കാരാണ്. സിദ്ധാര്‍ത്ഥിന്റെ സുഹൃത്താണ് പെണ്‍കുട്ടി.

അജിത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങളിലൊന്നില്‍ പെണ്‍കുട്ടിയെ ടാഗ് ചെയ്തതിനു പിന്നാലെ അക്കാരണത്തെ തുടര്‍ന്നാണ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. പ്രതികള്‍ക്ക് ഒപ്പമെത്തിയവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്. സംഘത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ അജിത്തിന്റെ പേരില്‍ മുന്‍പും കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും മോഷണം , കഞ്ചാവ് വില്‍പ്പന എന്നീ കേസിലും ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button