
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഏറ്റവുമധികം ആരാധക പിന്തുണ ലഭിച്ച താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ ആരാദകരുടെ ചര്‍ച്ചാ വിഷയം. നാളെ പ്രഖ്യാപനം, കാത്തിരിക്കു എന്ന് മാത്രമുള്ള പോസ്റ്റ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ആകാംക്ഷയും, ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സുമായി 2022വരെ കരാറുള്ള സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമോ എന്നാണ് ആരാധകരെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തുന്നത്.
ജിങ്കാന് പിന്നാലെ സഹല്‍ കൂടി ക്ലബ്ബ് വിടുമോ എന്നാണ് ആരാധകരെ ഇപ്പോള്‍ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇന്ന് 12.05ന് ഫേസ്ബുക് ലൈവില്‍ സഹല്‍ സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് പോസ്റ്റില്‍ നിന്ന് ആരാധകര്‍ വായിച്ചെടുക്കുന്നത്.
https://www.facebook.com/sahalofficial/posts/2974347942600318
കൊച്ചിയില്‍ സഹലിന്റെ പേര് പറയുമ്പോഴൊക്കെ സ്റ്റേഡിയത്തില്‍ ആരവങ്ങളുയര്‍ന്നിരുന്നു. 2016-17 സീസണില്‍ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സഹലിനെ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിലെടുത്തത്. തുടര്‍ന്ന് 2018-2019 സീസണില്‍ ഡേവിഡ് ജെയിംസിന് കീഴില്‍ സഹല്‍ ബ്ലാസ്റ്റേഴ്സില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറി. ആ സീസണിലെ മികച്ച യുവതാരമായും സഹല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കോച്ച് എല്‍ക്കോ ഷാട്ടോരിക്ക് കീഴില്‍ സഹലിന് ബ്ലാസ്റ്റേഴ്സ് പ്ലേയിംഗ് ഇലവനില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളിലെല്ലാം മധ്യനിരയിലെ മിന്നലാട്ടങ്ങള്‍ കൊണ്ട് സഹല്‍ കാണികളെ കൈയിലെടുക്കുകയും ചെയ്തിരുന്നു.
Post Your Comments