കണ്ണൂര്‍: രണ്ട് റിമാന്‍ഡ് പ്രതികള്‍ കോവിഡ് ക്വാറന്റൈന് സെന്ററില്‍ നിന്ന് കടന്നു കളഞ്ഞു. തോട്ടട ഗവണ്മെന്റ് പോളിടെക്നിക് ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കിയ പോക്സോ കേസില്‍ പ്രതിയായ മണിക്കുട്ടന്, കവര്‍ച്ചക്കേസില്‍ പ്രതിയായ റംസാന് എന്നിവരാണ് ചാടി പോയത്.
ഇന്നലെ തിരുവനന്തപുരത്ത് കോവിഡ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മെയ് 29ന് ആദ്യം കോവിഡ് സ്ഥിരീകരിച്ച ആനാട് സ്വദേശിയായ യുവാവിന് ഇന്നലത്തെ പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് നല്കിയ വസ്ത്രം ധരിച്ച് കെഎസ്ആര്‍ടിസി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവെച്ചു. ആശുപത്രിക്ക് ഉണ്ടായ വീഴ്ചയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോര്‍ട്ട് തേടി.
Post Your Comments